ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെണ്‍ക്കുട്ടിയുടെ കരണത്തടിച്ചു; യുവതിയ്‌ക്കെതിരെ പരാതി

GIRLS

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ കരണത്തടിച്ച യുവതിയ്‌ക്കെതിരെ പരാതി.

ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിയാണ് നടുറോഡില്‍ വെച്ച് തന്നെ അപമാനിച്ച യുവതിയ്‌ക്കെതിരെ പരാതി നല്‍കിയത്.

നിങ്ങളെപ്പോലുള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷോര്‍ടസ് ധരിച്ച് കടയിലെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന യുവതി ഇത് ചോദ്യം ചെയ്യുകയും എിര്‍ത്ത പെണ്‍കുട്ടിയുടെ കരണത്ത് അടിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആള്‍ക്കൂട്ടം കൂടിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും യുവതി മുങ്ങി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Top