യുപിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട നിലയില്‍

pnb

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട നിലയില്‍. മുരിക, മുകേഷ് എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സുരക്ഷാ ഉദ്യോസ്ഥരുടെ മുറിയിലായിരുന്നു ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് മാനേജരുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി മുറിയുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം.

ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Top