യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം; ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം നടത്തി മായാവതിയും അഖിലേഷ് യാദവും. മഹാസഖ്യത്തിന്റെ പ്രഖ്യാപനം സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി വ്യക്തമാക്കി.

അതേസമയം, സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. നിലനില്‍പ്പിനു വേണ്ടിയുള്ള സഖ്യമാണെന്നും വരാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പല്ല ഇന്ത്യയുടെ തെരഞ്ഞെടുപ്പാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.

Top