ആപ്പിള്‍ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച സംഭവം; ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ ജീവനക്കാരന്‍ വിവേക് തിവാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയുമാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പൊലീസിന്റെ വെടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനാണ് അതിന്റെ ഉത്തരവാദിത്വമെന്നാണ് മായാവതി ആരോപിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അധികാരത്തില്‍ എത്തിയതോടെ ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം തകര്‍ന്നു പോയെന്നും. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.

വിവേക് തിവാരിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ആരോപണം ഉന്നയിച്ചിരുന്നു. തിവാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Top