ഉത്തർപ്രദേശിൽ കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ

ൽഹി; അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് ഉത്തര്‍പ്രദേശിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ എന്‍ജിനിയർ കൂടിയായ പ്രതി രാംഭവാനെ അറസ്റ്റ് ചെയ്തത്.

മൂന്ന് ജില്ലകളില്‍ നിന്നുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി പേര്‍ ഇയാളുമായി ബന്ധപ്പെട്ടതായി പ്രതിയുടെ  ഇമെയില്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Top