കോടതി മുറിയില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു

ലഖ്നൗ: കൊലക്കേസ് പ്രതിയെ കോടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് പടഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജിനോര്‍ നഗരത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

പ്രതിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റിലായി.

Top