കുടുംബവഴക്ക്; ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. രണ്ടാം ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചെന്ന് ആരോപിച്ചായിരുന്നു യുവതി ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത്.

ബുധനാഴ്ച മുസാഫര്‍നഗറിലെ മിംലാനയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്. മക്കളില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് യുവാവ് വീണ്ടും വിവാഹിതനായത്. രണ്ടാം ഭാര്യ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ ഏതാനും നാളുകളായി രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതില്‍ രോഷംപൂണ്ടാണ് ആദ്യ ഭാര്യ ഇത്തരത്തിലൊരു കടും കൈ ചെയ്തത്. തുടര്‍ന്ന് ആദ്യഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

Top