ഉത്തര്‍പ്രദേശില്‍ മുന്‍ മന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

അമേത്തി: ഉത്തര്‍പ്രദേശില്‍ മുന്‍ മന്ത്രി ഗായത്രി പ്രജാപതിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ബുധനാഴ്ച രാവിലെയായിരുന്നു റെയ്ഡ് നടത്തിയത്.

സമാജ്വാദി പാര്‍ട്ടി മന്ത്രിസഭയിലെ അംഗമായിരുന്ന ഗായത്രി പ്രജാപതി കൂട്ടമാനഭംഗ കേസില്‍ അറസ്റ്റിലായിരുന്നു. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തതിന് 2017 മുതല്‍ ജയിലിലാണ്.

Top