യുപിയില്‍ ദളിത് വിദ്യാര്‍ത്ഥി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു

murder

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു.

മണ്ഡല ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. രണ്ടാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് കഴിഞ്ഞ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ച് കൊന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി ബന്ധുക്കളും പ്രദേശവാസികളും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്.

Top