ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; സഖ്യ സന്നദ്ധതയറിയിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യതക്ക് സന്നദ്ധതയറിയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് തുറന്ന സമീപനമാണെന്ന് പ്രിയങ്ക പറഞ്ഞു.

403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഞങ്ങള്‍ തീര്‍ത്തും അടഞ്ഞ ചിന്താഗതിക്കാരല്ലന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ തന്നെ ഇക്കാര്യത്തെ സമീപിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെന്നും, പക്ഷേ തന്റെ മുന്‍ഗണന എപ്പോഴും പാര്‍ട്ടിയ്ക്കാണെന്നും പ്രിയങ്ക വ്യക്തമാക്കി.

 

Top