ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; 100 സീറ്റില്‍ മത്സരിക്കുമെന്ന് ഒവൈസി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍(എഐഎംഐഎം) 100 സീറ്റില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറന്‍ യുപി, മധ്യ യുപി, കിഴക്കന്‍ യുപി എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായിരിക്കും എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീങ്ങളുടെ വികസനം മാത്രമാണ് ലക്ഷ്യം.

സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്ലീങ്ങളെ മാത്രമല്ല സ്ഥാനാര്‍ത്ഥിയാക്കുക-പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിച്ചിരുന്നു. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമാകുകയാണ് ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് അടക്കം വിമര്‍ശനമുന്നയിച്ചിരുന്നു.

 

Top