ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തള്ളി മായാവതി രംഗത്ത്

bsp-leader-mayavathi

ലക്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ഏഴു സീറ്റ് മാറ്റിവെച്ച കോണ്‍ഗ്രസിനെ തള്ളി കൊണ്ട് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ നിര്‍ത്താവുന്നതാണെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും മായാവതി വ്യക്തമാക്കി.

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനായി ഏഴു സീറ്റാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Top