കല്ലേറിനെ തുടര്‍ന്ന് യുപിയില്‍ ബിജെപി എംഎല്‍എ പൂരന്‍ പ്രകാശിന് പരിക്കേറ്റു

മഥുര: കല്ലേറിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ പൂരന്‍ പ്രകാശിന് പരിക്ക്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വെച്ചാണ് അജ്ഞാതസംഘം എംഎല്‍എയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. മൂന്നാം തവണയാണ് തനിക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നതെന്ന് പൂരന്‍ പ്രകാശ് പറഞ്ഞു. കാറിനു നേരെ വലിയ കല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്എസ്പി ബബുലു കുമാര്‍ പറഞ്ഞു.

Top