യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

gang rape

ലക്‌നൗ: രാജ്യത്തെ ഞെട്ടലിലാഴ്ത്തി ഉത്തര്‍ പ്രദേശില്‍ പീഢനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഗര്‍ഭിണിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു.

ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ഡോക്ടറെ കാണാനത്തിയെ 35കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സ്ഥലത്ത് ഉപേക്ഷിച്ച സ്ത്രീയെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്.പി കെ.കെ.ഗേലോട്ട് പറഞ്ഞു.

Top