നായയോട് ക്ഷമാപണം നടത്തിയില്ല: യുവാവിനെ കൊലപ്പെടുത്തിയ മൂന്നു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: വളര്‍ത്ത് നായയുടെ ദേഹത്ത് വാഹനം തട്ടിയതിന് നായയോട് ക്ഷമാപണം നടത്താത്തതിന് നാല്‍പ്പതുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. സഹോദരങ്ങളായ അങ്കിത് (24), പരാസ് (20) എന്നിവരും ഇവരുടെ കെട്ടിടത്തിലെ വാടകക്കാരന്‍ ദേവ് ചോപ്ര (28) എന്നയാളുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ ഉത്തം നഗറിലെ മോഹന്‍ ഗാര്‍ഡനിലാണ് സംഭവം നടന്നത്. വിജേന്ദര്‍ എന്നയാള്‍ തന്റെ മിനി ട്രക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ അയല്‍ക്കാരുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയുടെ ദേഹത്ത് ഇടിച്ചു. ഇതേ തുടര്‍ന്ന് നായയോടെ ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ട് മൂവരും രംഗത്തെത്തുകയും ഇത് നിരസിച്ച വിജേന്ദറിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

Top