ചമയങ്ങളില്ലാതെ അനുഷ്ഠാന ചടങ്ങുകളിൽ മാത്രമൊതുങ്ങി ഉത്രാളിക്കാവ് പൂരം

തൃശൂർ: അനുഷ്ഠാന ചടങ്ങുകളിൽ മാത്രമൊതുങ്ങി ഈ വർഷത്തെ ഉത്രാളിക്കാവ് മഹോത്സവം. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ മൂന്നു വീതം ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടി യിൽ എഴുന്നള്ളിപ്പു നടത്തി.

വടക്കാഞ്ചേരിയുടെ എഴുന്നള്ളിപ്പ് കരുമരക്കാട് ശിവക്ഷേത്രത്തിലാണു നടന്നത്.വൈകിട്ട് 3 ദേശങ്ങളുടെയും തിടമ്പേറ്റിയ ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ഭഗവതി പൂരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു.

Top