ഉത്ര വധം: പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കൊല്ലം : ഉത്ര വധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധക്കേസില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും പ്രതിചേര്‍ക്കില്ല.

ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ സൂരജിന് നല്‍കിയത് പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും പിന്നീട് മൂര്‍ഖനേയുമായിരുന്നു നല്‍കിയത്.

Top