uthaya production ; kunchako boban movie

മലയാളത്തിലെ എക്കാലത്തെയും വലിയ ബാനറായ ഉദയാ പ്രൊഡക്ഷന്‍സ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു. ഉദയാ കുടുംബത്തിലെ ഇളമുറക്കാരനായ കുഞ്ചാക്കോ ബോബനാണ്ഉദയാ പ്രൊഡക്ഷന്‍സിനെ പുനരുജ്ജീവിപ്പിക്കുന്നത്.

ഉദയായുടെ തിരിച്ചുവരവിനായുള്ള ഒരുക്കങ്ങളിലായിരുന്നു ഏറെക്കാലമായി കുഞ്ചാക്കോ ബോബന്‍. ആഷിക്ക് അബു സംവിധായകനായ മമ്മൂട്ടിചിത്രം ഡാഡികൂളിലൂടെ ഉദയായെ റീലോഞ്ച് ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.

പിന്നീട് നിവിന്‍ പോളിയെ നായകനാക്കി ഒരു പ്രോജക്ട് ആലോചിച്ചെങ്കിലും നിവിന്‍പോളിയുടെ ഡേറ്റ് യഥാസമയം ലഭിക്കാത്തതിനാല്‍ ആ പ്രോജക്ടും നീണ്ടു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഉദയാ നിര്‍മ്മാണരംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് ഒടുവില്‍ കേട്ടത്. കുഞ്ചാക്കോബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ച്ചില്‍ ചിത്രീകരണമാരംഭിക്കുന്ന ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവില്‍ സുധീഷ് സുഹൃത്തായഭിനയിച്ചിരുന്നു. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും യഥാര്‍ത്ഥജീവിതത്തിലും ആത്മമിത്രങ്ങളാണ്.

Top