ഉത്തര്‍പ്രദേശില്‍ 11 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

rape

ഉത്തര്‍പ്രദേശ്; 11 വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ ദേവഗണ്‍ ഗ്രാമത്തിലാണ് സംഭവം. അച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോകുകയായിരുന്നു. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ മാരക മുറിവുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടില്‍ നിന്ന് ചോര പുരണ്ട ഷര്‍ട്ട് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാല് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.

Top