യുപിയില്‍ യുവാവിനെയും പിതാവിനെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

beat

ലക്‌നോ: സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെയും പിതാവിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.ഉത്തര്‍പ്രദേശിലെ ഔട്ട ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാനെത്തിയ പവന്‍ ഗൗണ്ട എന്ന യുവാവിനെയും പിതാവിനെയുമാണ് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പവന്‍ പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിതാവിനെയും പിടികൂടി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top