ഉത്തര്‍പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

child-death

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച് ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി.

കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Top