ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം

ഉത്തരകാശി : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു.ഗുരുതരമായി പരിക്കേറ്റ 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.ഉത്തരകാശി ജില്ലയിലാണ് സംഭവം.30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Top