ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എയെ പാര്‍ട്ടി പുറത്താക്കി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കുന്‍വാര്‍ പ്രണവ് സിംഗ് എന്ന എംഎല്‍എയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. മൂന്ന് മാസത്തേക്കാണ് കുന്‍വാറിനെ പുറത്താക്കിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മോശമായി പെരുമാറിയതിനാണ് നടപടി. എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ബിജെപി നേതാവ് നരേഷ് ബന്‍സാല്‍ പറഞ്ഞു.

Top