കൊറോണ; നടി ഉത്തര ഉണ്ണിയുടെ വിവാഹാഘോഷങ്ങള്‍ മാറ്റിവെച്ചു

നൃത്ത വേദികളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഉത്തര ഉണ്ണി. അടുത്തിടെയാണ് താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രാജ്യം കൊറോണ ഭീതിയിലായത് കൊണ്ട് ഒത്തുചേരുന്ന പരിപാടികെളെല്ലാം മാറ്റണം എന്ന് മുന്‍കരുതലിന്റെ ഭാഗമായി നിര്‍ദേശിച്ചിരുന്നു.

തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്നാണിപ്പോള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം തീരുമാനിച്ചത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. അതേസമയം നേരത്തേ തീരുമാനിച്ച ദിവസത്തില്‍ തന്നെ ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നും ഉത്തര വ്യക്തമാക്കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും താരം പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരധകരെ അറിയിച്ചിരിക്കുന്നത്.

‘കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിതി ശാന്തമായ ശേഷം ആഘോഷങ്ങള്‍ നടത്തും. ടിക്കറ്റടക്കം ബുക്ക് ചെയ്ത് തയ്യാറായി നില്‍ക്കുന്നവരോട് ക്ഷമ ചോദിക്കുന്നു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വച്ച് താലികെട്ട് മാത്രം നടത്തും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ശ്രദ്ധയോടെ ആരോഗ്യം പരിപാലിക്കണം- ‘- ഉത്തര കുറിച്ചു.

Top