ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; സഹോദരന്മാരും അമ്മയും അറസ്റ്റില്‍

arrest

ലക്ഷ്മിപുര്‍: ഉത്തര്‍പ്രദേശിലെ ലക്ഷ്മിപുരില്‍ ആറ് വയസുകാരിയെ സഹോദരന്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി.

കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് ചൊവ്വാഴ്ച രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍ക്കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് പെണ്‍കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. ആണ്‍മക്കള്‍ മകളെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും താനാണ് മകളെ കുഴിച്ചിടാന്‍ സഹായിച്ചതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

ആണ്‍മക്കള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ക്ക് 15ഉം 12ഉം വയസാണ് പ്രായം. പാതിവഴിയില്‍ പഠനം നിര്‍ത്തിയവരാണ് ഇരുവരും. അമ്മയെയും രണ്ട് ആണ്‍മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top