യുപിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; പൊലീസ് അന്വേഷണം ആരംഭിച്ചു

gang rape

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ലിഫ്റ്റ് ചോദിച്ച യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവമുണ്ടായത്. 22കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു.

മരുന്നുവാങ്ങാനുള്ള പണം എടുക്കുന്നതിന് ബാങ്കിലേക്ക് പോയ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം സംഘം കടന്നുകളഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top