മാധ്യമപ്രവര്‍ത്തകനും സഹോദരനും കൊല്ലപ്പെട്ട സംഭവം; പിന്നില്‍ മാലിന്യപ്രശ്‌നം സംബന്ധിച്ച തര്‍ക്കമെന്ന്

murder

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നില്‍ മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പൊലീസ്.

ആശിഷിന്റെ അയല്‍വാസി മയ്പാല്‍ സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നാണ് സഹാറന്‍പുര്‍ ഡിഐജി ഉപേന്ദ്ര കുമാര്‍ പറഞ്ഞത്. ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ദൈനിക് ജാഗരണ്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷ് ജന്‍വാനിയുമാണ് വെടിയേറ്റ് മരിച്ചത്. അക്രമികള്‍ വീടിനുള്ളില്‍ കയറിയാണ് വെടിയുതിര്‍ത്തത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top