ഉത്തര്‍പ്രദേശില്‍ സോണിയക്കും രാഹുലിനും വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാഹുലും സോണിയയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് മായാവതി.

ബിജെപിയും കോണ്‍ഗ്രസും ബിഎസ്പിക്ക് ഒരുപോലെയാണെന്നും ഉത്തര്‍പ്രദേശിലെ
അമേഠിയിലും റായ്ബറേലിയിലും നിങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്നും ബിഎസ്പി അധ്യക്ഷ പറഞ്ഞു.

കോണ്‍ഗ്രസുമായി ബിഎസ്പിക്ക് യാതൊരു വിധ സഖ്യവുമില്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ അമേഠിയിലും റായ്ബറേലിയിലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അമേഠിയില്‍ ജനവിധി തേടുന്നത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലി.

Top