യുപിയില്‍ പ്രയാഗ്‌രാജ് കുംഭമേളയ്ക്കായി ഒരുക്കിയ ക്യാമ്പില്‍ തീപിടിത്തം

അലഹബാദ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് കുംഭമേളയ്ക്കായി ഒരുക്കിയ ക്യാമ്പില്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Top