കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ ഉത്തപ്പ ; നിര്‍ദേശവുമായി ഗാംഗുലി

ROBIN UTHAPPA

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെ നയിക്കാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് റോബിന്‍ ഉത്തപ്പയാണ് അനുയോജ്യമെന്ന് ഗാംഗുലി. ഗൗതം ഗംഭീറിന് പകരക്കാരനായാണ് ഉത്തപ്പയുടെ പേര് സൗരവ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്.

ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കാമെങ്കിലും കൊല്‍ക്കത്തയില്‍ താരത്തിന്റെ ആദ്യ സീസണാണ് ഇതെന്നത് തിരിച്ചടിയാകുമെന്നും ഗാംഗുലി അറിയിച്ചു. കൊല്‍ക്കത്തയെ നയിക്കുവാനുള്ള അവസരം ലഭിച്ചാല്‍ വളരെ സ്‌ന്തോഷത്തോടെ സ്വീകരിക്കുമെന്നും ഏല്പിക്കുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നത് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഉത്തപ്പ വ്യക്തമാക്കി.

അതേസമയം ക്രിസ് ലിന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുമെന്ന ചര്‍ച്ചകള്‍ക്കിയിലാണ് താരത്തിന് പരുക്കേറ്റത്. താരം ടീമില്‍ ഇടം നേടിയാലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയില്ല.

Top