മഞ്ജു വാര്യര്‍ ചിത്രം ‘ഉദാഹരണം സുജാത’യിലെ പുതിയ ഗാനം എത്തി

ഞ്ജു വാര്യർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ഉദാഹരണം സുജാത.

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്ത് എത്തി.

ഉണരുകയാണോ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

സന്താേഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്. സയനോര ഫിലിപ്പാണ് ആലാപനം.

ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കളക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു.

തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഫാന്റം പ്രവീണും നവീന്‍ ഭാസ്ക്കറും ചേർന്നാണ്.

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top