കോണ്‍കകാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ് കാനഡയെ തോല്‍പ്പിച്ച് അമേരിക്ക ചാമ്പ്യന്മാര്‍

FOOTBALL

കോണ്‍കകാഫ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാനഡയെ തോല്‍പ്പിച്ച് അമേരിക്കയ്ക്ക് ജയം. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അമേരിക്ക ചാമ്പ്യന്മാര്‍ ആയത്. അമേരിക്കയുടെ ആറാം കോണ്‍കകാഫ് കിരീടമാണിത്.

ആദ്യ പത്ത് മിനുട്ടിനകം തന്നെ റോസെ ലെവെലെ അമേരിക്കയെ മുന്നില്‍ എത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനം മോര്‍ഗന്‍ രണ്ടാം ഗോള്‍ നേടി ജയവും ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും അമേരിക്ക വഴങ്ങിയില്ല.

സെമിയില്‍ ജമൈക്കയെ തോല്‍പ്പിച്ചതോടെ തന്നെ അമേരിക്ക അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേടി. കാനഡ, ജമൈക്ക എന്നീ ടീമുകള്‍ കൂടെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

Top