നിലവില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും അനുവാദം നേടുകയും ചെയ്യണം. ഇവയൊന്നും പൂര്‍ത്തിയാക്കാതെയാണ് ‘ഇന്ത്യ’ എന്ന പേര് നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ‘ഇന്ത്യ’ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം ‘ഇന്ത്യ’ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി രംഗത്തെത്തി. ഇന്ത്യ എന്നല്ല അഹങ്കാരികളെന്നാണ് പ്രതിപക്ഷ കൂട്ടായ്മയെ വിളിക്കേണ്ടതെന്നാണ് മോദിയുടെ വാക്കുകള്‍. യുപിഎ എന്ന പേരില്‍ നിന്നും വെള്ളപൂശാനാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും മോദി രംഗത്തെത്തുന്നത്.

Top