ഐഫോണ്‍ 11 ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍

ഫോണ്‍ 11, ഐഫോണ്‍ 12ന് കളര്‍ ഫേഡിംഗ് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍. ഇത് കമ്പനിയുടെ ഔദ്യോഗിക ഫോറത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഐഫോണ്‍ 11, ഐഫോണ്‍ 12 മോഡലുകളുടെ അലുമിനിയം ഭാഗത്തെ നിറം കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമാവുകയോ മങ്ങുകയോ ചെയ്യുന്നുവെന്ന് പല ഉപയോക്താക്കളും ആരോപിക്കുന്നു.

ഒരു കേസിനോടൊപ്പം ഉപയോഗിച്ചിരുന്ന ഐഫോണ്‍ 12ന്റെ കോണുകളില്‍ കടും ചുവപ്പ് നിറം നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് സ്ലൊവാക്യ ആസ്ഥാനമായുള്ള ഒരു വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിളിന്റെ
കമ്മ്യൂണിറ്റി ഫോറത്തില്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 ഉപയോക്താക്കള്‍ മാത്രമല്ല, ഐഫോണ്‍ എക്‌സ്ആര്‍, പഴയ മോഡല്‍ ഉപയോക്താക്കള്‍ എന്നിവയും മെറ്റല്‍ ചേസിസില്‍ സമാനമായ കളര്‍ഫേഡിങ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില ഐഫോണ്‍ മോഡലുകളില്‍ നിറം മങ്ങുന്നത് യുവി എക്‌സ്‌പോഷര്‍ മൂലമായേക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.എന്നാല്‍ ഇപ്പോഴത്തെ ഐഫോണ്‍ മോഡലുകളിലെ കളര്‍ ഫേഡിങ് പ്രശ്‌നത്തോട് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

Top