ലോക്കേഷന്‍ ഹിസ്റ്ററിയ്ക്ക് കടിഞ്ഞാണിട്ട് ഗൂഗിള്‍

പയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. ‘ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ എൻട്രികൾ ഡീലിറ്റാക്കും’ എന്ന് ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അടുത്ത അപ്ഡേഷനിൽ ഈ സെറ്റിങ്സ് പ്രാബല്യത്തിൽ വരും. ഫെർട്ടിലിറ്റി സെന്ററുകൾ, ഡീഅഡിക്ഷൻ സെന്ററുകൾ, ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകൾ എന്നിവയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ടെക്‌റ്റോണിക് തീരുമാനം യുഎസ് സുപ്രീം കോടതി എടുത്തത് കഴിഞ്ഞ ആഴ്ചയാണ്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോഴെല്ലാം അത് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ഗൂഗിളിൻറെ പുതിയ നീക്കം അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഗുണകരമാകും.

Top