ഉപയോക്താക്കള്‍ എക്‌സ് പ്ലാറ്റഫോം വിടുന്നു; മസ്‌കിനെ പഴിച്ച് സി.ഇ.ഒ ലിന്‍ഡ രംഗത്ത്

ക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരുപാട് ദൈനംദിന സജീവ ഉപയോക്താക്കളെ  നഷ്ടപ്പെടുന്നതായി സി.ഇ.ഒ ലിന്‍ഡ യാക്കറിനോ. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷമാണ് ഇത്തരം പ്രവണത ഉടലെടുത്തത്. പ്രതിദിന സജീവ ഉപയോക്താക്കളുടെ 11.6 ശതമാനം ഇതുവരെ നഷ്ടമായെന്നും, അത് 254.5 ദശലക്ഷത്തില്‍ നിന്ന് 225 ദശലക്ഷമായി കുറഞ്ഞെന്നും സി.എന്‍.ബി.സി ചാനലിലെ അഭിമുഖത്തിനിടെ വ്യക്തമാക്കി.

2022 നവംബര്‍ മാസം മധ്യത്തോടെ 259.4 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്ന എക്സിന് എകദേശം 15 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്, ഇത് എകദേശം 5.6 ശതമാനത്തോളം വരും. അതേസമയം എക്സ് അതിന്റെ ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 245 ദശലക്ഷത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ 200 മില്ല്യണ്‍ മുതല്‍ 250 മില്ല്യണ്‍ വരെ ദൈനംദിന ഉപയോക്താക്കളുണ്ടെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

പ്ലാറ്റ്ഫോമില്‍ 50,000 കമ്മ്യുണിറ്റികളുണ്ട്. കഴിഞ്ഞ 12 അഴ്ക്കുള്ളില്‍ നുറ് മുന്‍നിര പരസ്യദാതാക്കളില്‍ 90 ശതമാനവും പ്ലാറ്റഫോമിലേക്ക് തിരിച്ചു വന്നു. 550 മില്ല്യണ്‍ പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും, 2024 ഓടെ എക്സ് ലാഭത്തിലാകുമെന്നും ലിന്‍ഡ യാക്കറിനോ അറിയിച്ചു.

Top