ഒ​മ്പ​ത്​ സിമ്മുകളിൽ കൂടുതൽ ഉപയോഗിച്ചാൽ റദ്ദാക്കുമെന്ന് ടെ​ലി​കോം മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത്​ ഒ​രാ​ൾ ഒ​മ്പ​ത്​ മൊ​ബൈ​ൽ ഫോ​ൺ സി​മ്മു​ക​ളി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വെ​ച്ചാ​ൽ അ​ധി​ക​മു​ള്ള​വ റ​ദ്ദാ​ക്കാ​ൻ ടെ​ലി​കോം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. കൂ​ടു​ത​ലു​ള്ള സിം ​പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​തി​ൽ ആ​വ​ശ്യ​മു​ള്ള ക​ണ​ക്​​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ നി​ല​നി​ർ​ത്താ​മെ​ന്നു​മാ​ണ്​ എ​ല്ലാ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്കും ബാ​ധ​ക​മാ​യ ഉ​ത്ത​ര​വ്.

പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ സി​മ്മു​ക​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ധി​ക​മു​ള്ള​വ ഉ​ത്ത​ര​വി​റ​ങ്ങി​യ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ 60 ദി​വ​സ​ത്തി​ന​ക​വും റ​ദ്ദാ​കും. ജ​മ്മു-​ക​ശ്​​മീ​ർ-​വ​ട​ക്ക്​-​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ, അ​സം എ​ന്നി​വി​ട​ങ്ങി​ലു​ള്ള​വ​ർ​ക്ക്​ ആ​റ്​ സി​മ്മാ​ണ്​ പ​ര​മാ​വ​ധി കൈ​വ​ശം വെ​ക്കാ​വു​ന്ന​ത്.

ധ​ന​കാ​ര്യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, വ്യാ​ജ ഫോ​ൺ​വി​ളി​ക​ൾ, യ​ന്ത്രം വ​ഴി​യു​ള്ള ഫോ​ൺ​വി​ളി​ക​ൾ എ​ന്നി​വയ്​ക്ക്​ ത​ട​യി​ടാ​നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക്കു​ശേ​ഷം അ​ധി​ക​മു​ള്ള സി​മ്മു​ക​ളു​ടെ ഔ​ട്ട്​​ഗോ​യി​ങ്​ കോളുകൾ 30 ദി​വ​സ​ത്തി​ന​ക​വും ഇ​ൻ​ക​മി​ങ്​ 45 ദി​വ​സ​ത്തി​ന​ക​വും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

 

Top