ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നു; റിപ്പോർട്ട്

ന്ത്യയിലെ മതസ്വാതന്ത്ര്യവും മതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഭീഷണി നേരിടുകയാണെന്ന് യു.എസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള USCIRFന്റെ പുതിയ റിപ്പോർട്ടിലാണ് പരാമർശം.

യുഎസ്‌സിഐആർഎഫിന്റെ നിരീക്ഷണങ്ങളെ ‘പക്ഷപാതപരവും കൃത്യമല്ലാത്തതും’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യ മുൻപ് നിരസിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ഇന്ത്യയെ പ്രഖ്യാപിക്കണമെന്നായിരുന്നു USCIRFന്റെ വാർഷിക റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നത്. അതേസമയം കമ്മിഷന്റെ ശുപാർശകളെ അംഗീകരിക്കാൻ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ടമെന്റ് തയ്യാറായിട്ടില്ല. ശുപാർശകൾ അംഗീകരിക്കണമെന്ന് നിർബന്ധവുമില്ല.

Top