ഫുട്‌ബോളിലും കഴിവ് തെളിയിക്കാനൊരുങ്ങി വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: ട്രാക്കില്‍ നിന്ന് വിരമിച്ചതിന് ശേഷം വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുന്നു.

2018 ഓടു കൂടി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഈ വേഗരാജാവിനെയും കാണാന്‍ സാധിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

പരിക്കു മാറിയതിനു ശേഷമായിരിക്കും ഈ നീക്കത്തിനായി താരം ഒരുങ്ങുക.

ഫിഫ ഡോട്ട് കോമിനോടാണ് ഫുട്‌ബോള്‍ കളിയോടുള്ള തന്റെ ആഗ്രഹം താരം ആദ്യമായി പങ്കുവെച്ചത്.

‘എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനായി ചില ക്ലബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ തനിക്കുണ്ടായ പരിക്ക് മൂലം പരീശിലനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 2018ല്‍ ഫുട്‌ബോള്‍ മൈതാനത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ ബോള്‍ട്ട് ഫിഫ ഡോട്ട് കോമിനോട് പറഞ്ഞു.

കൂടാതെ ക്രിസ്റ്റിയാനോ റോണോള്‍ഡോയാണ് മികച്ച ഫുഡ്‌ബോള്‍ താരമെന്നും ബോള്‍ട്ട് അഭിപ്രായപ്പെട്ടു.

Top