ട്രാക്കില്‍ തന്റെ റെക്കോര്‍ഡുകള്‍ ഉടനൊന്നും തകരില്ലെന്ന് ഉസൈന്‍ ബോള്‍ട്ട്

ട്രാക്കില്‍ തന്റെ റെക്കോര്‍ഡുകള്‍ ഉടനൊന്നും തകരില്ലെന്ന് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

രണ്ട് ദശാബ്ദക്കാലമെങ്കിലും ഏറ്റവും മികച്ച വേഗക്കാരന്‍ എന്ന പേര് നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.

ഈ വര്‍ഷം ലണ്ടനിലെ ലോക അത്‌ലറ്റിക് മീറ്റിലൂടെ ട്രാക്കിനോട് വിടപറഞ്ഞെങ്കിലും കായിക ലോകത്ത് ഇപ്പോഴും സജീവമാണ് ഉസൈന്‍ ബോള്‍ട്ട്. ട്രാക്ക് വിട്ട് ഫുട്‌ബോളിലേക്ക് തിരിയാനാണ് താരം ഇപ്പോള്‍ നോക്കുന്നത്.

100, 200 മീറ്ററിലെ റെക്കോര്‍ഡുകള്‍ 15, 20 വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്നാണ് ബോള്‍ട്ട് പറയുന്നത്. അസഫാ പവല്‍, യൊഹാന്‍ ബ്ലേക്ക്, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ എന്ന ഏറ്റവും മികച്ച വേഗക്കാരോടൊപ്പമാണ് താന്‍ ഓടി വിജയിച്ചത്. ഇത്രയും ശക്തരായ എതിരാളികള്‍ക്ക് സാധിക്കാത്തത് എന്തായാലും സമീപകാലത്തൊന്നും സാധിക്കില്ലെന്നാണ് വിശ്വസിക്കാന്‍ ഇഷ്ടമെന്നും ബോള്‍ട്ട് പറയുന്നു.

100 മീറ്ററില്‍ 9.58 സെക്കന്‍ഡും 200 മീറ്ററില്‍ 19.19 സെക്കന്‍ഡുമാണ് ലോക റെക്കോര്‍ഡ്. ഇത് രണ്ടും ബോള്‍ട്ട് കുറിച്ചത് 2009 ബെര്‍ലിന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു.

Top