യുഎസില്‍ കനത്ത ഹിമക്കാറ്റ് ; 80,000ല്‍ അധികം വീടുകളില്‍ വൈദ്യുതി മുടങ്ങി

heavy wind

ബോസ്റ്റണ്‍: ഒരാഴ്ചയായി തുടരുന്ന കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് യുഎസിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ജനജീവിതം ബുദ്ധിമുട്ടില്‍. 80,000ല്‍ അധികം വീടുകളില്‍ വൈദ്യുതി മുടങ്ങിയതായിട്ടാണ് ലഭിക്കുന്ന വിവരം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടയില്‍ തന്നെ മരിച്ചത് നിരവധിയാളുകളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള മോശം കാലാവസ്ഥയെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ബോസ്റ്റണിലെ തെരുവുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. തുടര്‍ന്ന് ന്യുയോര്‍ക്കിലെ രണ്ടു വിമാനത്താവളങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പിനെ സുരക്ഷയ്ക്കായി നിയോഗിച്ചു.

ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ താറുമാറാക്കുമെന്നുള്ള ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇനിയും മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ ഹിമക്കാറ്റ് വീശുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top