ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ല; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍

ദുബായ്: യുഎസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ദുബായും സൗദി അറേബ്യയുമെല്ലാം ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബായ്ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുബായ് മീഡിയാ ഓഫീസ്.

അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായ് മീഡിയാ ഓഫീസിന്റെ വിശദീകരണം.

ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ല. ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.

Top