ഇറാൻ-യുഎസ് സംഘർഷം: ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വാഷിങ്ടൺ: ഇറാൻ ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം.

ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദേശം നൽകി.

ബുധനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രണം നടത്തിയത്. ഇറാൻറെമേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്.

Top