പശ്ചിമേഷ്യയിലെ സൈനിക വിന്യാസം കുറയ്ക്കാൻ യുഎസ്

വാഷിങ്ടണ്‍:  ബൈഡന്‍ ഭരണകൂടം പശ്ചിമേഷ്യയിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്.റ ഷ്യ, ചൈന എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് പിന്മാറ്റം.ഇതിന്റെ ഭാഗമായി നാലു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിന്റെ വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പിന്‍വലിക്കുമെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചു.

ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യത്തില്‍ അയവ് വന്നതും വ്യോമ പ്രതിരോധ സംവിധാനം പിന്‍വലിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യ, ഇറാന്‍, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് എട്ട് പാട്രിയറ്റ് ആന്റിമിസൈല്‍ ബാറ്ററികള്‍ പെന്റഗണ്‍ പിന്‍വലിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതോടൊപ്പം, ട്രംപ് ഭരണകൂട കാലത്ത് വിന്യസിച്ച ടിഎച്ച്എഎഡി (Terminal High Altitude Area Defense) സംവിധാനവും പിന്‍വലിക്കും. ഇതോടൊപ്പം വിന്യസിച്ച സൈനിക യൂനിറ്റുകളേയും പിന്‍വലിക്കും.

Top