ശൈത്യം അധികഠിനം; വിറങ്ങലിച്ച് യുഎസ്, റദ്ദാക്കിയത് 800ഓളം വിമാനങ്ങള്‍

യുഎസ്സില്‍ ശൈത്യം കടുത്തു. വ്യാഴാഴ്ചയാണ് നൂറ്റാണ്ടിലെ തന്നെ ഏറ്റവും കടുത്ത ശൈത്യം യുഎസില്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിമാനം റദ്ദാക്കി. 6500ല്‍ അധികം വിമാനങ്ങള്‍ വൈകുകയും 800ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തുവെന്ന് വിമാന ട്രാക്കിങ്ങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്അവേര്‍ റിപ്പോര്‍ട്ട് ചെയ്തു.

മഴയും മഞ്ഞും ശക്തമായ കാറ്റും അപകട ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്. റോഡിലൂടെയുള്ള സഞ്ചാരത്തിനും ബുദ്ധിമുട്ടേറി തുടങ്ങി. വടക്കന്‍ മേഖലകളിലും മധ്യമേഖലയിലുമാണ് ശൈത്യം കടുത്തത്.യുഎസ്സിന്റെ വടക്കന്‍ മധ്യ സ്റ്റേറ്റുകളില്‍ ശക്തമായ മഴയ്ക്കും മഞ്ഞു വീഴ്ചയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top