യുഎസ് വിസ അപേക്ഷകര്‍ ഇനി സാമൂഹിക മാധ്യമ വിവരങ്ങളും സമര്‍പ്പിക്കണം

visa

വാഷിങ്ടണ്‍: ഇനി മുതല്‍ അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങളും ഇമെയില്‍ വിലാസം, സമൂഹ മാധ്യമങ്ങളിലെ മുഴവന്‍ വിവരങ്ങളും നല്‍കണമെന്ന് യുഎസ് ഫെഡറല്‍ രജിസ്റ്റര്‍ നിര്‍ദ്ദേശിച്ചു.

ഒന്നരകോടിയോളം വരുന്ന കുടിയേറ്റ-ഇതര വിസാ അപേക്ഷകരേ ബാധിക്കുന്ന ഈ തീരുമാനം രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ തടഞ്ഞ് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.

ഫെഡറല്‍ രജിസ്റ്ററിന്റെ പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിനായി 60 ദിവസം അനുവദിച്ചിട്ടുണ്ട്.

Top