വാക്‌സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പ് മറികടന്ന്

ന്യൂയോര്‍ക്ക്: കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന് കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. അസാധാരണ കാലത്ത് അസാധാരണ നീക്കം സ്വീകരിക്കുന്നുവെന്നാണ് ഇതേ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. കൊവിഡിന് എതിരായ നിര്‍ണായക നിമിഷമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോക വ്യാപാര സംഘടന മേധാവി ജനറല്‍ എന്‍ഗോസി ഓകാന്‍ജോ ഇവേയാല വികസിത വികസ്വര രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

താത്കാലികമായാണ് വാക്‌സിന്‍ പേറ്റന്റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയുടെ മുന്‍പില്‍ വച്ചിരുന്നു. ഫൈസര്‍, മൊഡേണ എന്നീ കമ്പനികള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ മറികടന്നാണ് ഇത്തരത്തിലൊരു തീരുമാനം അമേരിക്ക കൈകൊണ്ടത്.

Top