യുഎസ് സന്ദര്‍ശനം; പ്രധാനമന്ത്രി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തും

 

 

ഡല്‍ഹി: യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിനെ കാണും. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ്‌ലയുടെ കാലിഫോര്‍ണിയയിലെ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അന്ന് പക്ഷെ മസ്‌ക് ട്വിറ്ററിന്റെ ഉടമ ആയിരുന്നില്ല.

ഇന്ത്യയില്‍ ടെസ്ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മസ്‌ക് മോദിയെ കാണാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാവുമെന്നും ദി വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ മോദി വിവിധ മേഖലകളില്‍ നിന്നുള്ള വിവിധ മേധാവികളെയും നേതാക്കളേയും കാണുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നൊബേല്‍ ജേതാക്കള്‍, സാമ്പത്തിക വിദഗ്ദര്‍, ചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, അക്കാദമിക രംഗത്തുള്ളവര്‍, ആരോഗ്യ വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ടാവും.

Top