കൊവിഡ്:യു.എസില്‍ മരണം അഞ്ചു ലക്ഷം കടന്നു

വാഷിങ്ടണ്‍: കൊവിഡ് പൊട്ടിപ്പുറപ്പെട്ട്‌ ഒരുവര്‍ഷത്തിലധികം കഴിയുമ്പോള്‍ യു.എസില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടു. 5.1 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചവെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ജനുവരിയില്‍ മരണം നാലുലക്ഷം കടന്നിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരുത്തരവാദിത്വമാണ് രാജ്യത്ത് കോവിഡ് കൈവിട്ടു പോവാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മരിച്ചവര്‍ക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ അനുസ്മരണവും മൗനപ്രാര്‍ഥനയും നടന്നു.

പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമവനിത ജില്‍ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭര്‍ത്താവ് ഡഗ് എംഹോഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2020 ഫെബ്രുവരി ആദ്യമാണ് യു.എസില്‍ ആദ്യമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. നാലുമാസം കൊണ്ട് മരണം ഒരുലക്ഷമായി. സെപ്റ്റംബറില്‍ രണ്ടും ഡിസംബറില്‍ മൂന്നും ലക്ഷമായി. 2.8 കോടിപ്പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

 

Top