ഉത്തര കൊറിയയെ ആക്രമിക്കാന്‍ യു. എസ്, ഇന്ത്യ മുതലെടുക്കുമെന്ന ഭയത്തില്‍ ചൈന

ബെയ്ജിങ്: ഉത്തര കൊറിയയെ ഏത് നിമിഷവും അമേരിക്കന്‍ സഖ്യസേന ആക്രമിക്കുമെന്ന് വ്യക്തമായിരിക്കെ ചൈനയും പാക്കിസ്ഥാനും ആശങ്കയില്‍.

ഉത്തര കൊറിയയുമായി അമേരിക്ക ഏറ്റുമുട്ടുമ്പോള്‍ ചൈനക്ക് ഉത്തര കൊറിയയെ സഹായിക്കേണ്ട സാഹചര്യം വരുമെന്നും അത് ലോക യുദ്ധത്തില്‍ തന്നെ കലാശിക്കുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര കൊറിയയുമായി അടുപ്പം പുലര്‍ത്തുന്ന ഏക രാഷ്ട്രമാണ് ചൈന. ഇതില്‍ ശക്തമായ എതിര്‍പ്പ് അമേരിക്ക പരസ്യമായി പ്രകടിപ്പിച്ചിരിക്കെയാണ് യുദ്ധ അന്തരീക്ഷം മുറുകുന്നത്.

നിലവില്‍ ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ ചൈന വലിയ രൂപത്തില്‍ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു.

സൗഹൃദ രാഷ്ട്രമാണെങ്കിലും ഉത്തര കൊറിയയുമായി പലയിടത്തും ചൈനക്ക് അതിര്‍ത്തി തര്‍ക്കങ്ങളുമുണ്ട്.

ഉത്തര കൊറിയ അമേരിക്കന്‍ സഖ്യസേന ആക്രമിച്ചു പിടിച്ചെടുത്താലും ഇനി യുദ്ധത്തില്‍ ഉത്തര കൊറിയ അട്ടിമറി വിജയം നേടിയാലും ചൈനയെ സംബന്ധിച്ച് വലിയ ഭീഷണി തന്നെയാണ്.

ത്രിശങ്കുവിലായ ഈ സാഹചര്യത്തില്‍ തന്നെയാണ് ഇന്ത്യയുമായുള്ള ബന്ധവും വഷളായി നില്‍ക്കുന്നത്.

20562788_416869375375307_1166736296_n

ഇന്ത്യന്‍ സേന ചൈനയുടെ ഭീഷണി അവഗണിച്ച് തര്‍ക്ക സ്ഥലത്ത് തുടരുകയും അമേരിക്ക ഉത്തര കൊറിയയെ ആക്രമിക്കുകയും ചെയ്താല്‍ ഒരേ സമയം രണ്ട് ഭീഷണികളെ നേരിടേണ്ടി വരുമെന്നാണ് ഉന്നത ചൈനീസ് സേനാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ചൈനയുമായി ഒരു ഏറ്റുമുട്ടലിന് ഇന്ത്യയെ അമേരിക്ക പ്രേരിപ്പിക്കുവാനുള്ള സാധ്യതയാണ് ചൈനീസ് സേന മുന്നില്‍ കാണുന്നത്.

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയെ പോലുള്ള ഒരു രാജ്യം ഏറ്റുമുട്ടലിന് തുനിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ചൈനീസ് ഭരണ കൂടം.

ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കാതെ തന്ത്രപരമായ സമീപനം ഇപ്പോള്‍ ചൈന സ്വീകരിച്ചതും ഉത്തര കൊറിയ അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്.

അതേ സമയം നിലവിലെ സാഹചര്യത്തില്‍ പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ലഷ്യമിട്ട് ഇന്ത്യന്‍ സേന ശക്തമായ ആക്രമണം സംഘടിപ്പിക്കാനും കാര്യങ്ങള്‍ തുറന്ന ഏറ്റുമുട്ടലില്‍ കലാശിച്ചാല്‍ പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൈന കണക്ക് കൂട്ടുന്നത്.

പാക്കിസ്ഥാനുമായി അധീന കാശ്മീര്‍ വഴിയുള്ള തങ്ങളുടെ സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ ചൈന പാക്കിസ്ഥാനുമായി ശക്തമായ ആശയ വിനിമയങ്ങളാണ് നടത്തി വരുന്നത്

ചൈന,പാക്കിസ്ഥാന്‍, ഉത്തര കൊറിയ രാജ്യങ്ങള്‍ ഒരു ഭാഗത്തും മറ്റ് എല്ലാം വന്‍ശക്തികളും മറുഭാഗത്തും നില്‍ക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്.

അമേരിക്കയുടെ പരമ്പരാഗത എതിരാളികളായ റഷ്യയുടെ നിലപാടാണ് ഇതില്‍ ചൈനക്കും പാക്കിസ്ഥാനും ഇപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുന്നത്.

ഇന്ത്യയുമായി ഒരു പ്രശ്‌നമില്ലായിരുന്നുവെങ്കില്‍ അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ റഷ്യയുടെ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ചൈന വിലയിരുത്തുന്നത്.

20563003_416873565374888_945045382_n

അനവധി വര്‍ഷങ്ങളായി ഇന്ത്യയുമായി റഷ്യ തുടരുന്ന ആയുധ സൈനിക സഹകരണം അമേരിക്കയുമായി ഇന്ത്യ അടുപ്പം പുലര്‍ത്തുമ്പോള്‍ പോലും ശക്തമായി തുടരുന്നതാണ് അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്.

ദോക് ലാം വിഷയത്തില്‍ തര്‍ക്ക സ്ഥലത്ത് ചൈനീസ് പട്ടാളത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ സേന ടെന്റടിച്ച് താമസം തുടങ്ങിയത് തന്നെ ലോക വന്‍ശക്തികളുടെ ഈ ശക്തമായ പിന്‍ബലം ഉള്ളത് കൊണ്ട് കൂടിയാണ് എന്നാണ് ചൈനയും പാക്കിസ്ഥാനും കരുതുന്നത്.

വരാന്‍ പോകുന്ന ഈ പ്രതിസന്ധി എങ്ങനെ അതിജീവിക്കുമെന്നതിന്റെ തിരക്കിട്ട ചര്‍ച്ചകളാണ് ഈ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.

ആണവശക്തിയുള്ള ലോകത്തെ മുസ്ലീം രാഷ്ട്രമായിട്ടും അറബ് രാഷ്ട്രങ്ങളില്‍ നിന്നു പോലും ഇന്ത്യക്കെതിരെ പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരാണ്.

അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ഇന്ത്യ പുലര്‍ത്തുന്ന തന്ത്രപരമായ നീക്കങ്ങളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അമേരിക്ക ഉത്തര കൊറിയ ഏറ്റുമുട്ടല്‍ പാക്കിസ്ഥാനും ആഗ്രഹിക്കുന്നില്ല.

ചൈനീസ് സേന പ്രതിരോധത്തിലാകുന്നതില്‍ വലിയ അപകടമാണ് പാക്കിസ്ഥാന്‍ മുന്നില്‍ കാണുന്നത്.

അതേസമയം, ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍ രാജ്യമായ ചൈന അടിയന്തര ഇടപെടല്‍ നടത്തിയില്ലങ്കില്‍ ആക്രമണമല്ലാതെ വേറെ വഴിയില്ലന്നാണ് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പാണ് അമേരിക്കന്‍ ആക്രമണം ഇപ്പോള്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

20624138_416869365375308_918295129_n

അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ പോര്‍വിമാനങ്ങളാണ് യുദ്ധസജ്ജമായി നിലയുറപ്പിച്ചിരിക്കുന്നത്.

ചൈന ഇടപെട്ടാല്‍ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top